THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:25.11.2012
7D | NAKSHATHRA SANTHOSH

DOB:26.11.2014
5B | ANWAYA AJI

DOB:26.11.2013
6B | GOKUL GIRI

DOB:01.12.2012
6C | ABHINANDHANA B

DOB:01.12.2013
6C | ANAMIKA N M
6B | SARANGI S
"ഞാൻ സാരംഗി എസ്.
ആറ് ബിയിൽ പഠിക്കുന്നു.
അച്ഛനും അമ്മയും ചേച്ചിയും അച്ഛമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം .
എന്റെ ചേച്ചി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയാണ്.
പാട്ടും ഡാൻസും എനിക്ക് വളരെ ഇഷ്ടമാണ്.
ചിത്രരചനയും ക്രാഫ്റ്റ് വർക്കും എനിക്ക് താല്പര്യമുള്ള മേഖലയാണ്.
തുറവൂർ ഹരികുമാർ സാറിന്റെ കീഴിൽ ഞാൻ വയലിൻ അഭ്യസിക്കുന്നുണ്ട്.
സ്കൂളിലെ വിവിധ മത്സരങ്ങളിൽ ഞാൻ പങ്കെടുക്കാറുണ്ട്.
കഴിഞ്ഞ വർഷവും ഈ വർഷവും സംസ്കൃതോത്സവത്തിൽ സംഘഗാനത്തിലും വന്ദേ മാതരത്തിലും പങ്കെടുത്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ജില്ലാതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ വന്ദേ മാതരം ടീമിൽ ഞാനും അംഗമായിരുന്നു.
ഉപജില്ല കലോത്സവത്തിൽ ഒപ്പനയിലും പങ്കെടുത്തു.
തുറവൂര്‍ ഗവ: ടി.ഡി.എല്‍.പി.എസ്സിലെ രാജി ടീച്ചറിന്റെയും ഷീജ ടീച്ചറിന്റെയും പ്രോത്സാഹനവും പിന്തുണയും കൊണ്ട് നാലാം ക്ലാസിൽ എല്‍.എസ്സ്.എസ്സ് സ്കോളർഷിപ്പ് കരസ്ഥമാക്കാൻ സാധിച്ചു എന്നത് എനിക്ക് വളരെ സന്തോഷം നല്കിയ കാര്യമാണ്.
സംസ്ഥാന തല ബുൾബുൾ കലോത്സവത്തിൽ പങ്കെടുക്കുവാൻ ഭാഗ്യം ലഭിച്ച ഞാൻ ഈ വിദ്യാലയത്തിലെ സ്കൗട്ട് ആന്റ് ഗൈഡ്സ് സന്നദ്ധ സംഘടനയുടെ ഭാഗമാണ്.
എയർ ഹോസ്റ്റസ് ആകുക എന്നതാണ് എന്റെ ആഗ്രഹം.
എൻ്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന, പോരായ്മകളെ കണ്ടെത്തി പരിഹാരമാർഗം നിർദ്ദേശിക്കുന്ന അദ്ധ്യാപകരുള്ള എന്റെ വിദ്യാലയം എന്റെ അഭിമാനമാണ്.
എനിക്ക് എന്റെ വിദ്യാലയം വളരെയധികം ഇഷ്ടമാണ് .
എന്റെ വിദ്യാലയം എന്റെ അഭിമാനം.
💝💝💝 💝💝💝"
“A positive mind finds opportunity in everything;
A negative mind finds fault in everything.”
A negative mind finds fault in everything.”
02.12.24 MON
ശ്രീബാലയ്ക്കും വരലക്ഷ്മിയ്ക്കും അഭിനന്ദനങ്ങൾ !!
റോഡില്‍ നിന്നും ലഭിച്ച മൊബൈൽ ഫോണും അയ്യായിരം രൂപയും തിരികെ നൽകി മാതൃകയായി ആറ് ബിയിൽ പഠിക്കുന്ന ശ്രീബാല പ്രശാന്ത് , വരലക്ഷ്മി എസ് ഭട്ട്. ഹൈസ്കൂളിലെ കായിക അധ്യാപികയായ ശ്രീമതി. ബിന്ദു ടീച്ചറിൻ്റെതായിരുന്നു കളഞ്ഞു കിട്ടിയ രൂപയും, ഫോണും. ടീച്ചർ ഇരുവരെയും സ്കൂളിൽ എത്തി ആദരിച്ചു.
02.12.24 MON
ആലപ്പുഴ ജില്ലാ കലോത്സവം 2024 – ടി.ഡി.ടി.ടി.ഐ തുറവൂര്‍
02.12.24 MON
അമേയയ്ക്ക് അഭിനന്ദനങ്ങൾ !!
ആലപ്പുഴ ജില്ലാ കലോത്സവം 2024
സംസ്കൃത നാടകം മികച്ച നടി അമേയ എസ്സ് നായർ ഏഴ് ബി
02.12.24 MON
മഴവില്ലില്‍ വിസ്മയം തീര്‍ത്ത് ..
മലർവാടി സംസ്ഥാന ബാല ചിത്ര രചന മത്സരത്തിൽ പങ്കെടുത്ത് കാറ്റഗറി മൂന്നിൽ വിജയം കൈവരിച്ച മൂന്ന് പേരിൽ ഒരാൾ ടി.ഡി. ടി.ടി.ഐ യിലെ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന നമ്മുടെ മാസ്റ്റർ അദ്വൈത് കിരൺ.
അദ്വൈതിന് അഭിനന്ദനങ്ങൾ !!
മത്സരത്തിൽ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ശിവാനി എസ്സ് ഷേണായ്, ദേവ ലക്ഷ്മി എസ്സ് ശർമ, പുണ്യ സി യു, ഹാദിയ ഫാത്തിമ എസ്സ് എന്നിവർക്കും അഭിനന്ദനങ്ങൾ..
02.12.24 MON
നാടകത്തിന് എ ഗ്രേഡ്
യു.പി ജനറൽ നാടകത്തിന്റെ പ്ലോട്ട് തയ്യാറാകുമ്പോൾ സഹായതിനെത്തിയ മീര ചേച്ചിക്കും സുരേഷ് ചേട്ടനും. ഇരുവർക്കും ഹൃദയം നിറഞ്ഞ നന്ദി. അഞ്ച് സിയിലെ ഗൗരി നന്ദ മകളാണ്. ഗൗരി നന്ദയുടെ ഇരട്ട സഹോദരികള്‍ അനന്ത നാരായണി, അനന്തലക്ഷ്മി എന്നിവർ ഏഴ് സി യില്‍ പഠിക്കുന്നു.
02.12.24 MON
ലോക എയ്ഡ്സ് ദിനം
ലോക എയ്ഡ്സ് ബോധവൽക്കരണ ദിനവുമായി ബന്ധപ്പെട്ട് കുത്തിയതോട് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടന്ന ക്ലാസും പ്രതിജ്ഞയും. അതിനുശേഷം ആന്റിബയോട്ടിക്കുകളുടെ അമിത ഉപഭോഗം മനുഷ്യരിൽ ഉണ്ടാക്കുന്ന ദൂഷ്യവശങ്ങളെക്കുറിച്ചും ക്ലാസ് നടന്നു. സ്കൗട്ടിലെയും സീഡ് ക്ലബ്ബിലെയും അംഗങ്ങൾ ആയിട്ടുള്ള വിദ്യാർത്ഥികൾ ഈ ക്ലാസ്സിൽ പങ്കെടുത്തു.
02.12.24 MON
പഠനത്തോടൊപ്പം അല്പം പാട്ടു വിശേഷങ്ങളും 👍👍
02.12.24 MON
പണിയ നൃത്തം
അധ്യാപക വിദ്യാർത്ഥികൾ പണിയ നൃത്തം എന്ന വയനാടൻ ഗോത്രകല പരിചയപ്പെടുത്തി. അധ്യാപക വിദ്യാർത്ഥിയായ സാന്ദ്രയാണ് കലാ വിദ്യാഭ്യാസത്തിന്റെ ഭാഗമായി പണിയ നൃത്തം കുട്ടികളെ പരിശീലിപ്പിച്ചത്.
02.12.24 MON
ENGLISH NEWS READING INITIATIVE
Presented By :

6B
MALAVIKA N M
02.12.24 MON
കേരളത്തിലെ നവോത്ഥാനനായകര്‍
അവതരണം :

സീതാലക്ഷമി
ഒന്നാം വർഷ ഡി.എൽ.എഡ് വിദ്യാർത്ഥി
START-->
Emergency Lamp
Presented By :

Irish V
7E
ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം
Presented By :

Aarsha S
7C

Choreography By :

Bindu U S | Lg Hindi
With 7B Cuties
Lyrics and Sung By :



