
THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:25.07.2013
6D | SREEHARI V.D

DOB:26.07.2012
7A | ADARSH ANIKUTTAN

DOB:26.07.2012
7D | MEENU SAJEEV T.S

DOB:26.07.2012
7C | SREYA MURALIDHARAN

DOB:27.07.2013
7C | Niranjana Nishad
7B |അഭിജിത്ത് മാധവ്.ജെ.

"എന്റെ പേര് അഭിജിത്ത് മാധവ്.ജെ. ഞാൻ ഏഴ് ബി യിൽ പഠിക്കുന്നു. പാട്ടുപാടാ൯ ഏറെ ഇഷ്ടമുള്ള ഞാൻ അഞ്ചു വയസ്സുമുതൽ ശാസ്ത്രീയ സംഗീതവും മൃദംഗവും പഠിക്കുന്നുണ്ട്. ആറാം ക്ലാസിൽ വച്ച് സബ് ജില്ലാ തലത്തിൽ ശാസ്ത്രീയ സംഗീതത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. തിരുവനന്തപുരം ജി.വി.രാജാ സ്കൂളിൽ നടന്ന സാമൂഹ്യ ശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി 'STEPS- 2024' സംസ്ഥാനതല പഠന ക്യാമ്പിൽ പങ്കെടുക്കാൻ സാധിച്ചു. ഇതിനെ എന്നെ പ്രാപ്തനാക്കിയത് എന്റെ സ്നേഹം നിറഞ്ഞ അധ്യാപകരാണ്. ഒഴിവു സമയങ്ങളിൽ ക്രിക്കറ്റും ഫുട്ബോളും കളിക്കാന്‍ ഇഷ്ടപ്പെടുന്ന എനിക്ക് ശാസ്ത്രജ്ഞന്‍ ആകാനാണ് ആഗ്രഹം. "
“ നിങ്ങൾ ജീവിതത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നുവെങ്കിൽ സമയം പാഴാക്കാതിരിക്കുക.
ആ സമയമാണ് നിങ്ങളുടെ ജീവിതം.”
- ബ്രൂസ്‌ലി
29.07.2024 MON
റിസോഴ്സ് റൂം പ്രവർത്തനങ്ങള്‍

വിവിധ പഠന പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് റിസോഴ്സ് റൂമിന്റെ പ്രവർത്തനം തുടരുന്നു. കുട്ടികളിൽ ആകാംക്ഷയും,ജിജ്ഞാസയും,കൗതുകവും ഉണർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.
29.07.2024 MON
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024

ജൂലൈ 31ന് നടക്കുന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിലേക്ക് മത്സരിക്കുന്ന ക്ലാസ് പ്രതിനിധികൾ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണര്‍ ശ്രീ.അജിത്ത്.വി വിവിധ ക്ലാസ്സുകളിലെ മത്സരാര്‍ത്ഥികളില്‍ നിന്നും നാമ നിർദ്ദേശ പത്രികകള്‍ ഏറ്റുവാങ്ങി. നാളെ സ്‍ക്ക്രുട്ടിനി നടത്തി മത്സരാര്‍ത്ഥികള്‍ക്ക് ചിഹ്നം നല്‍കും. മറ്റന്നാള്‍ ബുധനാഴ്‍ച്ചയാണ് തെരഞ്ഞെടുപ്പ്.


