
THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:26.07.2012
7C | SREYA MURALIDHARAN

DOB:27.07.2013
7C | Niranjana Nishad
DOB:30.07.2013
6D | GOWTHAM KRISHNA C.S

DOB:31.07.2013
5D | CIARA J

DOB:01/08/2014
5D | SAKSHA VISHNU
5B | അദ്വൈത് കിരൺ
"എന്റെ പേര് അദ്വൈത് കിരൺ.
ഞാൻ അഞ്ച് ബിയില്‍ പഠിക്കുന്നു.
സംഗീത ടീച്ചർ ആണ് എന്റെ ക്ലാസ് ടീച്ചർ.
ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയത്.
കോവിഡ് 19 എന്ന മഹാമാരിയുടെ കാലത്താണ് ഞാൻ വരയ്ക്കാൻ തുടങ്ങിയത്.
ആ സമയത്ത് എനിക്ക് സ്‌കൂളിലോ പുറത്തോ പോകാൻ പോലും കഴിഞ്ഞില്ല.
എന്നിലെ ചിത്രകാരനെ ആദ്യമായി ശ്രദ്ധിച്ചത് എന്റെ മുത്തശ്ശിയാണ്.
എന്നിൽ ആ കഴിവ് വളർത്തിയെടുക്കാൻ അച്ഛനും അമ്മയും സഹായിക്കുന്നു.
എന്നെ ചിത്രരചന അശോകൻ സാറാണ് പഠിപ്പിക്കുന്നത്.
സംഗീതോപകരണമായ വയലിൻ വായിക്കാനും ഞാൻ പഠിക്കുന്നു.
ഒരു കലാകാരൻ, ചിത്രകാരൻ, അതിലുപരി സമൂഹത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തി ആവാൻ ഞാൻ ആഗ്രഹിക്കുന്നു.
ഐഎഫ്എസ് ഉദ്യോഗസ്ഥനാകുക എന്നതാണ് എന്റെ പ്രധാന ലക്ഷ്യം."
“ സൗന്ദര്യത്തെ സ്നേഹിക്കരുത്.
നിന്റെ ജീവിതം ആരാണോ സുന്ദരമാക്കുന്നത് അവരെ സ്നേഹിക്കുക. ”
- ഓഷോ
01.08.24 THU
അനുശോചനം രേഖപെടുത്തി

ഇന്ന് രാവിലെ 11.00 മണിക്ക് ക്ലാസ്സുകളിൽ കൂടിയ പ്രത്യേക അസ്സെബ്ലിയിൽ വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപെടുത്തി. സംസ്‌കൃതം അധ്യാപിക രത്നകുമാരി ടീച്ചർ നേതൃത്വം നൽകി.
01.08.24 THU
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2024

സ്കൂൾ ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ട ആദിതേജ് കെ അജയ‍്‌യും സെക്കന്റ് ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ട ഗോപികയും. അഭിനന്ദനങ്ങള്‍ !!
01.08.24 THU
ഇനി ഇവർ നയിക്കും

വിവിധ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ആയുഷി (അഞ്ച് ബി), അവന്തിക (അഞ്ച് സി), പാർവതി (അഞ്ച് ഡി), ഗോപിക (ആറ് ബി), അഭിദേവ് (ആറ് സി), ദേവദത്ത് (ആറ് ഡി), ആൽവിൻ സാവിയോ (ആറ് ഇ), അക്ഷത് (ഏഴ് ബി), ലിയോൺ (ഏഴ് സി), ആദിതേജ് കെ അജയ് (ഏഴ് ഡി), ജീവൻ പ്രവീൺ (ഏഴ് ഇ). ഏവര്‍ക്കും അഭിനന്ദനങ്ങള്‍ !!
01.08.24 THU
സിയാരയ്ക്ക് ജന്മദിനാശംസകൾ

അഞ്ചാം ക്ലാസ്സിലെ സിയാരയുടെ ജൻമദിനം ജൂലൈ 31 ന് ആയിരുന്നു. അന്ന് സ്കൂളുൾക്ക് അവധിയായിരുന്നതിനാൽ സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ കൂടി ചേർത്ത് വിഭവ സമൃദ്ധമായ ഒരു സദ്യയാണ് ഇന്ന് നൽകിയത്. സിയാരയ്ക്ക് കുട്ടികളുടെയും അദ്ധ്യാപകരുടേയും ഒരായിരം ജൻമദിനാശംസകൾ നേരുന്നു. പിതാവായ ശ്രീ.ജിനീഷ് നമ്മുടെ സ്കൂളിലെ പി.ടി.എ എക്സിക്യൂട്ടീവ് അംഗമാണ്.


