27.07.2024 SAT

Hi,Welcome To Schoolnews@tdttithuravoor | India's First School Digital News Dairy | This News Paper Will Publish Every School Working Day @ 7.00 PM

THIRUMALA DEVASWOM

TEACHER TRAINING INSTITUTE


THURAVOOR


| 27.07.2024 SAT | ISSUE : 01 |

Happy Birthday's

Student Name

DOB:25.07.2013

6D | SREEHARI V.D

Student Name

DOB:26.07.2012

7A | ADARSH ANIKUTTAN

Student Name

DOB:26.07.2012

7D | MEENU SAJEEV T.S

Student Name

DOB:26.07.2012

7C | SREYA MURALIDHARAN

Student Name

DOB:27.07.2013

7C | Niranjana Nishad


Star of the Day

7B | അമേയ.എസ്. നായർ

ഞാൻ അമേയ.എസ്.നായർ. ഞാൻ ഏഴ് ബി യിൽ പഠിക്കുന്നു. ഏകദേശം രണ്ടര മൂന്നു വയസ് മുതൽ എനിക്ക് ഡാൻസ് കളിക്കാൻ ഇഷ്ടം ഉള്ളതായി എന്റെ അപ്പയും അമ്മയും പറയുന്നു. മൂന്നര വയസ് ആയപ്പോഴേക്കും ശാസ്ത്രീയമായി ഭാരതനാട്യം പഠിക്കാൻ തുടങ്ങി. അഞ്ചാം വയസ്സിൽ അരങ്ങേറ്റം കഴിഞ്ഞു.ക്ലാസിക്കൽ ഡാൻസ് ആണ് എനിക്ക് കൂടുതൽ ഇഷ്ടം. എങ്കിലും ഞാൻ സിനിമാറ്റിക്ക് ഡാൻസും ഷോർട്സും ഒക്കെ കളിക്കാറുണ്ട്. ജയമണി ടീച്ചർ,ആർ. എൽ.വി ഓംകുമാർ സർ ആർ.എൽ.വി പ്രദീപ്‌ സർ എന്നിവരാണ് ആണ് എന്റെ ഗുരുക്കന്മാർ. അഞ്ചാം ക്ലാസ്സിൽ വച്ച് റവന്യു ജില്ലാ കലോത്സവത്തിൽ ഭരതനാട്യത്തിനു സെക്കന്റ്‌ എ ഗ്രേഡ് ലഭിച്ചു. മികച്ച ഒരു കലാകാരിയായി തീരണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.നിങ്ങൾ എനിക്കു വേണ്ടിയും പ്രാർത്ഥിക്കണെ..


Thought of the Day

“ സ്വപ്നം കാണുക !
ആ സ്വപ്നങ്ങളെ കുറിച്ച് ചിന്തിക്കുക !!
ആ ചിന്തകളെ പ്രവർത്തിയിലൂടെ സഫലമാക്കുക. ”

- എ പി ജെ അബ്ദുൽ കലാം


Breaking News

27.07.2024 SAT

ദീപശിഖാ തെളിയിച്ചു.പാരിസ് ഒളിമ്പിക്സിനു ഐക്യദാർഢ്യം.

പാരീസ് ഒളിമ്പിക്സിന് തുടക്കം കുറിച്ചതിന്റെ പശ്ചാത്തലത്തിൽ ഒളിംമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ടി.ഡി.ടി.ടി.ഐയിൽ ദീപശിഖാ പ്രകാശന ചടങ്ങ് പ്രിൻസിപ്പൽ ആശ ടീച്ചറും, കായിക അധ്യാപകനായ തേജസ് സാറും ചേർന്ന് നിർവഹിച്ചു.


27.07.2024 SAT

ശാസ്ത്രസാമൂഹ്യ ഗണിത ക്ലബ്

ഗണിത ക്ലബ്ബ് ടീച്ചർ എഡ്യൂകേറ്ററായ സൂരജ് സാറും, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ടീച്ചർ എഡ്യൂക്കേറ്ററായ പ്രിയ ടീച്ചറും, ശാസ്ത്ര ക്ലബ്ബ് പ്രിൻസിപ്പൽ ആശ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വരും ദിവസങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങൾക്ക് ബന്ധപ്പെട്ട കൺവീനർമാർ നേതൃത്വം നൽകും.


27.07.2024 SAT

പെൻ ബോക്സ്‌ ഒരു well box

പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം പദ്ധതിയുടെ ഭാഗമായി വാർഡ് മെമ്പറും പൂർവ്വവിദ്യാർഥിയുമായ ശ്രീ.കൃഷ്ണ ദാസ് സ്കൂളിലേക്ക് പെൻബോക്സ് സംഭാവന ചെയ്തു. പ്രിൻസിപ്പാൾ ആശ ടീച്ചറും സീഡ് ക്ലബ് കോഡിനേറ്ററായ ജയ ടീച്ചറും ചേർന്ന് പെൻബോക്സ് ഏറ്റുവാങ്ങി.


Follow Us :

Face book

Insta

YouTube

Facebook | Insta | YouTube