THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:24.11.2011
7C | EMMANUVEL

DOB:25.11.2012
7E | CHAITHANYA P A

DOB:25.11.2012
7D | NAKSHATHRA SANTHOSH

DOB:26.11.2014
5B | ANWAYA AJI

DOB:26.11.2013
6B | GOKUL GIRI
7B | AKSHATH R SARMA
"എന്റെ പേര് അക്ഷത് ആർ ശർമ.
ഞാൻ തുറവൂർ തിരുമല ദേവസ്വം ടീച്ചേഴ്സ് ട്രെയിനിങ് സ്കൂൾ ആയ ടി.ഡി.ടി.ടി.ഐയിലെ
ഏഴ് ബിയിലെ വിദ്യാർത്ഥിയാണ്.
എനിക്ക് ഈ സ്കൂൾ വളരെയധികം ഇഷ്ടമാണ്.
ഈ സ്കൂളിനോട് കുഞ്ഞുനാൾ മുതൽ ഒരു ആത്മബന്ധമാണ് എനിക്കുള്ളത്.
എന്റെ അപ്പൂപ്പനും അച്ഛനും ചേച്ചിയും പഠിച്ച സ്കൂൾ.
എന്റെ വല്യപ്പൂപ്പനും എന്റെ അച്ഛമ്മയും ജോലി ചെയ്ത സ്കൂൾ.
കൂടാതെ ഇപ്പോൾ എന്റെ അച്ഛൻ പഠിപ്പിക്കുകയും ഞാൻ അവിടെ പഠിക്കുകയും ചെയ്യുന്നു.
ഇതിൽ കൂടുതൽ ഒരു സന്തോഷം എന്താണ് വേണ്ടത്.
ഇവിടുത്തെ അധ്യാപകർ എല്ലാവരും വളരെയധികം സൗഹൃദപരമായിട്ടാണ് ഞങ്ങളോടൊക്കെ പെരുമാറുന്നത്. അവരുടെ വീട്ടിലെ കുട്ടികളെ എന്നപോലെയുള്ള കരുതലാണ് ഞങ്ങൾക്കും കിട്ടുന്നത്.
എനിക്ക് അറിയാം ഞാൻ അറിയാതെ തന്നെ വളരെയധികം കുസൃതികൾ ഇവിടെ കാണിക്കുന്നുണ്ടെന്ന്.
പലവട്ടം എനിക്കും എന്റെ കൂട്ടുകാർക്കും അടിയൊക്കെ കിട്ടാറുണ്ടെങ്കിലും ടീച്ചർമാർക്ക് ഞങ്ങളോട് വളരെയധികം സ്നേഹമാണ്.
ഞാൻ പ്രൈവറ്റ് ആയിട്ട് ഹിന്ദി പഠിക്കുന്നുണ്ട്.
ഇവിടെ അടുത്തുതന്നെ ഐഡിയൽ ട്യൂഷൻ സെന്ററിൽ.
ഇത് മനസ്സിലാക്കിയ ബിന്ദു ടീച്ചർ എനിക്കിഷ്ടമില്ലാതിരുന്നിട്ടും എന്നെ ഹിന്ദി കഥാരചനയ്ക്ക് ചേർത്തു.
അപ്പോൾ എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നെങ്കിലും സബ്ജില്ലാ കലോത്സവത്തിൽ എനിക്ക് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.
എനിക്ക് അത് എഴുതുവാൻ സാധിക്കുമെന്ന് ബിന്ദു ടീച്ചറിന്റെ വിശ്വാസമായിരുന്നു.
അതിൽ ഞാൻ വിജയിച്ചു.
സമ്മാനം ലഭിച്ചു എന്നതിലല്ല ടീച്ചറിന് എന്നിലുള്ള ആത്മവിശ്വാസം, അതാണ് എനിക്ക് ഇതിൽ നിന്നും മനസ്സിലായത്.
ഇത് മാത്രമല്ല എനിക്ക് ഹാൻഡ് ബോൾ ഫുട്ബോൾ ഒക്കെ വളരെയധികം ഇഷ്ടമുള്ള കാര്യങ്ങൾ ആയിരുന്നു.
ഇതെല്ലാം മനസ്സിലാക്കി തേജസ് സാർ എന്നെ ആ ടീമിൽ ഇട്ട് എന്നോട് ഒന്ന് കളിക്കുവാൻ പറഞ്ഞു.
തേജസ് സാറിന്റെ ആ വിശ്വാസവും എനിക്ക് അനുകൂലമായി.
അതിലും ഞാൻ വിജയിച്ചു.
അങ്ങനെ എനിക്ക് ഹാൻഡ് ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു.
അങ്ങനെ ഒത്തിരി ഒത്തിരി അധ്യാപകർ അജിത്ത് സർ, മഹേഷ് സാർ, ജയ ടീച്ചർ അങ്ങനെ എല്ലാവരും ഞങ്ങൾക്ക് തരുന്ന സ്നേഹവും പ്രോത്സാഹനവും ഒട്ടും ചെറുതല്ല.
എല്ലാ അധ്യാപകരും ഉണ്ട് എല്ലാവരുടെയും പേര് ഇവിടെ എഴുതുവാൻ സാധിക്കില്ലല്ലോ.
ടി.ഡി.ടി.ടി.ഐ യിൽ പഠിക്കുവാൻ സാധിക്കുന്നത് എനിക്കൊരു ഭാഗ്യമായിട്ടാണ് തോന്നുന്നത്.
എന്റെ ഗ്രാമം, അടുത്തുതന്നെയുള്ള വിദ്യാലയം, അടുത്തുതന്നെ കൂട്ടുകാർ അങ്ങനെ എല്ലാം എനിക്ക് അടുത്ത് തന്നെയുണ്ട്.
ഞങ്ങൾ അവധി ദിവസം ക്ലാസിലെയും മറ്റു ക്ലാസിലെയും കൂട്ടുകാർ എല്ലാവരും കൂടി അമ്പലപ്പറമ്പിൽ കളിക്കുവാൻ പോകാറുണ്ട്.
ദൂരെ ഏതെങ്കിലും സ്കൂളിലാണെങ്കിൽ ഇതൊന്നും സാധിക്കില്ല.
കൂടുതൽ സമയം പഠിക്കുവാനും, കളിക്കുവാനും, മറ്റു കലാപരിപാടികൾ ചെയ്യുവാനും എനിക്ക് സാധിക്കുന്നു.
ഞാൻ മൃദംഗവും പഠിക്കുന്നുണ്ട്.
അതും ഇവിടെ അമ്പലത്തിന് മുന്നിലുള്ള ദക്ഷിണ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്സ് എന്ന സ്ഥലത്ത്.
ചേർത്തലയിലെ വിഷ്ണു സാറാണ് എന്നേ മൃദംഗം പഠിപ്പിക്കുന്നത്.
ഇങ്ങനെ സ്കൂളിലെ പഠനവും, കളികളും മറ്റു പഠനങ്ങളും കലാപരിപാടികളുമായും ഒക്കെ എനിക്ക് എന്റെ വീടിനടുത്ത് എന്റെ ഗ്രാമത്തിൽ തന്നെ ആസ്വദിക്കാൻ സാധിക്കുന്നത് ഭാഗ്യമാണെന്ന് ഞാൻ കരുതുന്നു.
എന്റെ വീട്ടിൽ എന്റെ കൂട്ടുകാർ എല്ലാവരും ഒത്തുകൂടുന്നതും അമ്പലപ്പറമ്പിൽ കളിക്കുവാൻ പോകാൻ സാധിക്കുന്നതും കളി സാധനങ്ങൾ എല്ലാം എന്റെ വീട്ടിൽ സൂക്ഷിക്കുകയും അവരുടെ ഈ ഒത്തുചേരുകളെല്ലാം എന്റെ വീട്ടുകാർ തന്നെ വളരെയധികം ആസ്വദിക്കുന്നുണ്ട്.
ഈ വർഷത്തെ എന്റെ ജന്മദിനത്തിന് വീട്ടിൽ എന്റെ കൂട്ടുകാരെ എല്ലാവരെയും വിളിച്ച് ഞങ്ങൾ കൂട്ടുകാർ എല്ലാവരും കൂടി ആഘോഷിച്ചതും എനിക്ക് വളരെ മധുരകരമായ ഒന്നാണ്.
ഈ ഏഴാം ക്ലാസ് തീരുവാൻ ഇനി അധികസമയം ഒന്നുമില്ല.
ഇനി ഞങ്ങൾ അടുത്ത കൂട്ടിലേക്ക് ചേക്കേറും.
ഒന്നാം ക്ലാസ്സിൽ ആരംഭിച്ച ഈ ടി.ഡി എന്ന സ്ഥാപനത്തിന്റെ കീഴിലുള്ള ടി.ഡി.എൽ.പി.എസ് എന്ന വിദ്യാലയത്തിൽ എത്തിയ ഞാൻ ഇപ്പോൾ ടി.ഡി.ടി.ഐ യിൽ അഞ്ചാം ക്ലാസിൽ എത്തി.
ഇനി ഇവിടുന്ന് ടി.ഡി.എച്ച്.എസ് എസിൽ മാറേണ്ടിവരും.
ഈ സ്കൂൾ എനിക്ക് എല്ലാം തന്നു എന്നാണ് എനിക്ക് പറയാനുള്ളത്.
ഈ സ്കൂളിനോട് അത്രയ്ക്കും ആത്മബന്ധമാണ് എനിക്ക് ഉള്ളത്.
എന്റെ വിദ്യാലയം എനിക്ക് അഭിമാനമാണ്.
എന്റെ സ്കൂൾ എനിക്കു വളരെ ഇഷ്ടമാണ്.
💝💝💝"
“Education is not the learning of facts,
but the training of the mind to think.”
but the training of the mind to think.”
27.11.24 WED
ചരിത്രത്തില്‍ ഇന്ന്
ലോകത്തിലെ ബൗദ്ധിക നേട്ടങ്ങൾക്ക് നൽകുന്ന ഏറ്റവും അഭിമാനകരമായ പുരസ്കാരമായാണ് സ്വീഡിഷ് കണ്ടുപിടുത്തക്കാരനും വ്യവസായിയുമായ ആൽഫ്രഡ് നോബൽ ഫണ്ടിൽ നിന്ന് വർഷം തോറും നൽകുന്ന ഏതെങ്കിലും സമ്മാനങ്ങൾ (1969 വരെ അഞ്ചെണ്ണം, ആറാമത്തേത് ചേർക്കുന്നത് വരെ) നോബൽ സമ്മാനങ്ങൾ ആയി കണക്കാക്കപ്പെടുന്നത് . 1895-ൽ അദ്ദേഹം തയ്യാറാക്കിയ വിൽപ്പത്രത്തിൽ, തൻ്റെ സമ്പത്തിൻ്റെ ഭൂരിഭാഗവും "മുൻവർഷത്തിൽ, മനുഷ്യരാശിക്ക് ഏറ്റവും വലിയ നേട്ടം നൽകിയവർക്ക്" അഞ്ച് വാർഷിക സമ്മാനങ്ങൾ നൽകുന്നതിനുള്ള ഫണ്ടായി നീക്കിവയ്ക്കണമെന്ന് നോബൽ നിർദ്ദേശിച്ചു. അദ്ദേഹത്തിൻ്റെ ഇഷ്ടപ്രകാരം സ്ഥാപിച്ച ഈ സമ്മാനങ്ങൾ നോബൽ സമ്മാനമാണ് ഭൗതികശാസ്ത്രം , രസതന്ത്രം , ഫിസിയോളജി അല്ലെങ്കിൽ വൈദ്യശാസ്ത്രം ,സാഹിത്യം സമാധാനം . നൊബേലിൻ്റെ അഞ്ചാം ചരമവാർഷികമായ 1901 ഡിസംബർ 10-നായിരുന്നു സമ്മാനങ്ങളുടെ ആദ്യ വിതരണം. 1968-ൽ ബാങ്ക് ഓഫ് സ്വീഡൻ സ്ഥാപിതമായ സാമ്പത്തിക ശാസ്ത്രം ആൽഫ്രഡ് നോബലിൻ്റെ സ്മരണയ്ക്കായി 1969-ൽ ആദ്യമായി നൽകപ്പെട്ടു. സാങ്കേതികമായി നോബൽ സമ്മാനം അല്ലെങ്കിലും, അതിൻ്റെ വിജയികളെ നോബൽ സമ്മാന സ്വീകർത്താക്കൾക്കൊപ്പം പ്രഖ്യാപിക്കുന്നു, കൂടാതെ സാമ്പത്തിക ശാസ്ത്രത്തിനുള്ള സമ്മാനം നോബൽ സമ്മാന ദാന ചടങ്ങിൽ സമ്മാനിക്കും.
27.11.24 WED
ജില്ലാ തല കലോത്സവം
ജില്ലാ തല കലോത്സവ മത്സരങ്ങൾക്ക് തയാറാകുന്ന ടീം ടി.ഡി.ടി.ടി.ഐ.ഏവർക്കും വിജയാശംസകൾ..
27.11.24 WED
സെക്കന്റ് ടേം എക്സാം ടൈം ടേബിൾ 2024
27.11.24 WED
കായിക വിനോദങ്ങളിൽ എര്‍പ്പെട്ടിരിക്കുന്ന ആറ് ഡിയിലെ കുട്ടികൾ
27.11.24 WED
മലർവാടി സംസ്ഥാന ബാല ചിത്ര രചന മത്സരം.
❇️മലർവാടി സംസ്ഥാന ബാല ചിത്ര രചന മത്സരം.
❇️30 | 11 | 2024 ശനി, 9 AM
❇️ഗവ : എൽ പി സ്കൂൾ, പട്ടണക്കാട്
❇️അംഗൻവാടി കുട്ടികൾ മുതൽ 7 ക്ലാസ് വരെയുള്ള കുട്ടികൾക്ക്
❇️രജിസ്ട്രേഷൻ ഫീസ് 50/-
🌹എല്ലാകൂട്ടുകാർക്കും സ്വാഗതം!!
27.11.24 WED
ENGLISH NEWS READING INITIATIVE
Presented By :

6B
BHAGATH S KUMAR
18.11.24 MON
കേരളത്തിലെ പത്രത്തിന്റെ ചരിത്രം
അവതരണം :

ബിബിന്‍ ശങ്കര്‍
ഒന്നാം വർഷ ഡി.എൽ.എഡ് വിദ്യാർത്ഥി
START-->
Emergency Lamp
Presented By :

Irish V
7E
ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം
Presented By :

Aarsha S
7C

Choreography By :

Bindu U S | Lg Hindi
With 7B Cuties
Lyrics and Sung By :



