THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR


DOB:06.11.2014
5C | AVANIKA.T.R

DOB:06.11.2014
5D | SNEHAMOL N S
DOB:10.11.2013
6B | SREYA REJEESH

DOB:10.11.2012
7E | AKSHAY MADHAV

DOB:11.11.2014
5D | ANGALENA P.T
6B | DEVANARAYAN P S
"ഞാൻ ദേവനാരായൺ പി.എസ്.
ആറ് ബിയിൽ പഠിക്കുന്നു.
മൂന്നാം ക്ലാസ്സു മുതൽ ആണ് ടി.ഡി.എല്‍.പി.എസ്സിൽ ചേർന്ന് പഠനം ആരംഭിച്ചത്.
വളരെ റിലാക്സ് ആയി പഠിക്കാൻ പറ്റുന്ന നല്ല ഒരു അന്തരീക്ഷമായിരുന്നു ഇവിടെ.
രാജി ടീച്ചറിന് ദിവസവും പത്രവാർത്ത എഴുതണം എന്നത് നിർബന്ധമായിരുന്നു.
കലോത്സവം വന്നപ്പോൾ ഡാന്‍സ്,പാട്ട് എന്നീ ഇനങ്ങളിൽ ഞാൻ വളരെ ആക്ടീവായി പങ്കെടുത്തു.
അന്നു മുതലാണ് എനിക്ക് എന്റെ കഴിവുകളെ തിരിച്ചറിയുവാൻ സാധിച്ചത്.
പിന്നീട് അഞ്ചിൽ നമ്മുടെ ടി.ഡി.ടി.ടി.ഐയിൽ വന്ന് പഠനം തുടർന്നു.
ഇവിടെ വന്നതിന് ശേഷമാണ് ഞാൻ സ്പോർട്സിലും ഗെയിംസിലും ചുവട് വെച്ചത്.
അതിന് എല്ലാവരോടും എനിക്ക് ഒരുപാട് നന്ദിയുണ്ട്. അങ്ങനെ ഹോക്കി ടീമിലും ചേർന്നു .
ശേഷം ഈ വർഷം 2024ൽ ഞങ്ങൾക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുവാൻ സാധിച്ചു.
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായിരുന്നു അത്.
ഞാൻ ആറാം ക്ലാസ്സിൽ എത്തിയപ്പോഴാണ് കുങ്-ഫു പഠനം ആരംഭിച്ചത്.
അങ്ങനെ ഞാൻ വൈറ്റ് ബെല്‍റ്റ് നേടിയെടുത്തു.
ബ്ലാക്ക് ബെല്‍റ്റിനായുള്ള പ്രയാണം ഇപ്പോഴേ ആരംഭിച്ചു.
ഞാൻ വലുതാകുമ്പോൾ നല്ല ഒരു ഷെഫ് ആകണം എന്റെ എന്നാണ് ആഗ്രഹം.
പിന്നീട് വിദേശത്ത് ജോലിക്കായി പോകണം.
എന്റെ എല്ലാ കാര്യങ്ങൾക്കും അച്ഛൻ, അമ്മ, അനിയൻ, അപ്പുപ്പൻ, അമ്മച്ചിയമ്മ, മറ്റുള്ള കുടുംബ ബന്ധുമിത്രാദികൾ, സ്കൂളിലെ അധ്യാപകർ എല്ലാവരും വളരെയധികം എന്നെ സപ്പോർട്ട് ചെയ്യുന്നു. എനിക്ക് എന്റെ വിദ്യാലയം വളരെയധികം ഇഷ്ടമാണ്.
എന്റെ വിദ്യാലയം എന്റെ അഭിമാനമാണ്.
❤️❤️"
“The best preparation for tomorrow is
doing your best today”
doing your best today”
11.11.24 MON
വീക്ഷണം2024
"വിജ്ഞാനം വിദ്യാഭ്യാസത്തിലൂടെ"
തുറവൂർ ടി.ഡി.ടി.ടി ഐയിൽ ഇന്ന് നവംബർ 11 ദേശീയ വിദ്യാഭ്യാസദിനാചരണവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് 2.00 മണിയ്ക്ക് സമകാലിക വിദ്യഭ്യാസചിന്തകളും മാറി വരുന്ന വിദ്യാഭ്യാസ പരിപ്രേഷ്യത്തെക്കുറിച്ചും ചർച്ച ചെയ്യുന്നതിനും ആയി ഒന്നാം വർഷ ഡി.എൽ എഡ് അധ്യാപക വിദ്യാർത്ഥികളുടെ നേത്യത്വത്തിൽ പാശ്ചാത്യ പൗരസ്വത വിദ്യാഭ്യാസ ചിന്തകരെ പുഷ്പ്പാർച്ചന നടത്തിയും വിദ്യാഭ്യാസ കാഴ്ച്ചപാടുകൾ പങ്കുവെച്ചും വിദ്യഭ്യാസദിനം ആചരിച്ചു.
11.11.24 MON
ആശിർവാദിനും ഹരിനാരായണനും അഭിനന്ദനങ്ങള്‍
ലോക ശാസ്ത്ര ദിനത്തൊടാനുബന്ധിച്ചു വെട്ടക്കൽ ശ്രീ ചിത്രോദയം വായനശാലയിൽ സംഘടിപ്പിച്ച സ്റ്റിൽ മോഡൽ മത്സരത്തിൽ കേരളത്തിലെ പ്രമുഖ ടീമുകളോടൊപ്പം പങ്കെടുത്ത് participation certificate & 500₹ cash price നേടിയ നമ്മുടെ ആശിർവാദും ഹരിനാരായണനും (6B)

11.11.24 MON
ദേശീയ വിദ്യാഭ്യാസദിനം ആചരിച്ചു
തുറവൂർ ടി ഡി ടി.ടി.ഐയിൽ നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനം മൗലനാ അബ്ദുൾ കലാംആസാദിന്റെ ജന്മദിനമായി ആചരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി വി ആശ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ഡി.എൽ.എഡ് അധ്യാപക വിദ്യാർത്ഥികളുടെനേത്യത്വത്തിൽ പാശ്ചാത്യ പൗരസ്വത വിദ്യാഭ്യാസദാർശിനകരുടെ ചിത്രത്തിൽ പുഷ്പ്പാർച്ചനയും വിദ്യാഭ്യാസ കാഴ്ച്ചപാടുകളുടെ വായന കുറിപ്പും അവതരിപ്പിച്ചു. സിദ്ധാർത്ഥ്, ജിനു മോൾ എന്നിവർ ചുമർപത്രിക അവതരിപ്പിച്ചു. ദേശീയവിദ്യാഭ്യാസ നയം 2020 നെക്കുറിച്ച് റിട്ടേയ്ഡ് ഡയറ്റ് പ്രിൻസിപ്പാളായ ശ്രീ.കെ.ആർ വിശ്വഭംരൻ സാർ സെമിനാർ അവതരണം നടത്തി. ടീച്ചർ എഡ്യൂക്കേറ്ററായ ശ്രീ.ആർ.രാകേഷ് കമ്മത്ത്, ശ്രീമതി പ്രിയ കെ. ജി, ശ്രീ. സൂരജ് പി.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപക വിദ്യാർത്ഥിയായ നിഖില ലാലൻ നന്ദി രേഖപ്പെടുത്തി
11.11.24 MON
അനുരാഗിന് അഭിനന്ദനങ്ങള്‍
ഗെയിംസിൽ മികച്ച പ്രകടനം കാഴ്ച വെച്ച അഞ്ച് എയിലെ അനുരാഗിനെ അഭിനന്ദിച്ചു

11.11.24 MON
അദ്വൈത് കിരണിന് അഭിനന്ദനങ്ങള്‍
മാതൃഭൂമി പെയിന്റിംഗ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച് അഞ്ച് ബിയിലെ അദ്വൈത് കിരൺ

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം
ആലപ്പുഴയില്‍ വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി പതാക ഉയർത്തി
08.11.24 FRI
ഹൃദയ സ്പർശം -അധ്യാപക വിദ്യാർത്ഥികളുടെ സ്നേഹ സാന്ത്വന പദ്ധതി
തുറവൂർ ടി.ഡി.ടി.ടി.ഐ യിൽ 08.11.24 ന് ഉച്ചയ്ക്ക് 12.00 മണിയ്ക്ക് ഡി.എൽ.എഡ് അദ്ധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഹൃദയസ്പർശം എന്ന പേരിൽ നിർദ്ധരരായ 10 പേർക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയ്ക്ക് തുടക്കമിട്ടു. തുടർന്നു വരുന്ന മൂന്നു മാസങ്ങളിലെ ആദ്യ വെള്ളിയാഴ്ചകളിൽ ഈ പദ്ധതി തുടരാനാണ് ഉദ്ദേശ്യം.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി വി.ആശ പദ്ധതി ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി രാജേഷ് സാർ പൊതിച്ചോർ വിതരണം ചെയ്യുന്നതിനായി എറ്റുവാങ്ങി.ഈ പദ്ധതിക്ക് നേതൃത്വം നൽകിയത് ടീച്ചർ എഡ്യൂകേറ്ററായ ശ്രീ.രാകേഷ്, ശ്രീമതി.പ്രിയ ടീച്ചർ ശ്രീ.സൂരജ് സാർ എന്നിവരാണ്.സീനിയർ അധ്യാപകരായ ശ്രീമതി.അമൃതകല, ശ്രീമതി.കവിത, ശ്രീ.അജിത്, ശ്രീ.വിനോദ് അനധ്യാപകരായ ശ്രീ.ജഗദീഷ്, ശ്രീ.ഗണേഷ് എന്നിവരും ആശംസ അറിയിച്ചു
08.11.24 FRI
ഐ.ടി ക്ലാസ്
സുമേഷ് സാറിന്റെ ഐ.ടി ക്ലാസിൽ
09.11.24 SAT
കേരളത്തിലെ കടല്‍ത്തീരങ്ങള്‍
അവതരണം :

അനഘ രവീന്ദ്രന്‍
ഒന്നാം വർഷ ഡി.എൽ.എഡ് വിദ്യാർത്ഥി
START-->
Emergency Lamp
Presented By :

Irish V
7E
ആസിഡും ആൽക്കലിയും തിരിച്ചറിയാനുള്ള പരീക്ഷണവുമായി കുട്ടിതാരം
Presented By :

Aarsha S
7C

Choreography By :

Bindu U S | Lg Hindi
With 7B Cuties
Lyrics and Sung By :



