
THIRUMALA DEVASWOM
TEACHER TRAINING INSTITUTE
THURAVOOR

"ഒ.ഇ.സി/ എസ്.സി വിഭാഗം ഗ്രാന്റിനുള്ള അപേക്ഷകൾ നൽകാനുള്ള
അവസാന തീയതി 08/08/24 വ്യാഴാഴ്ച്ച ആണ്.
ഇനിയും അപേക്ഷ/മറ്റു അനുബന്ധരേഖകള്‍ തരാത്തവർ ഉണ്ടെങ്കിൽ
എത്രയും വേഗം ക്ലാസ്സ് അധ്യാപകരെ ഏല്‍പ്പിക്കുക."

DOB:02.08.2014
5D | KARTHIKA MANOJ

DOB:02.08.2013
6B | VARALAKSHMI S BHAT

DOB:02.08.2013
6D | AMNA FATHIMA N

DOB:06.08.2013
6E | FATHIMA NASREEN K.F

DOB:06/08/2014
6C | VISMAYA P.S
7D | ഋഷികേശ് കെ.എസ്.
"
ഞാൻ ഋഷികേശ് കെ.എസ്.
ഏഴ് ബിയിൽ പഠിക്കുന്നു.
എനിക്ക് ചിത്രം വരയ്ക്കാനും ചിത്രങ്ങളിൽ നിറം നൽകാനും ഏറെ ഇഷ്ടമാണ്.
കുഞ്ഞുനാൾ മുതൽക്കേ ഞാൻ ചിത്രങ്ങൾ വരയ്ക്കാറുണ്ട്.
പേപ്പർ ക്രാഫ്റ്റും, പ്ലാസ്റ്റിക് കവറുകൾ കൊണ്ട് പൂക്കൾ ഉണ്ടാക്കാനും എനിക്കറിയാം.
എനിക്ക് ചിത്രം വരയ്ക്കാനും പേപ്പർ ക്രാഫ്റ്റ് ചെയ്യാനും ഒരു പാടിഷ്ടമാണ്.
ഇതിന് എന്നെ സഹായിക്കുന്നത് എൻ്റെ അച്ഛനും അമ്മയുമാണ്.
കൂടാതെ വെജിറ്റബിൾ പെയ്‍ന്റിംങ്ങും ചെയ്യാറുണ്ട്.
വെജിറ്റബിൾ പെയ്‍ന്റിംങ്ങ‍് എന്നെ പഠിപ്പിച്ചത് സീജ ടീച്ചർ ആണ്.
നല്ല ഒരു ചിത്രം വരക്കാരനാകാണ് ഞാൻ ആഗ്രഹിക്കുന്നത്.
എന്റെ ടീച്ചർമാരും പ്രിയ്യപ്പെട്ട കൂട്ടുകാരും അങ്ങനെ എല്ലാവരും എന്നെ സഹായിക്കാറുണ്ട്."
"വിദ്യാഭ്യാസം എന്നത് "
ജീവിതത്തെ മനസ്സിലാക്കാനുള്ള ഒരു മാർഗമാണ്."
- സ്വാമി വിവേകാനന്ദൻ
06.08.24 TUE
സ്കൂൾ തല സ്വദേശ് മെഗാ ക്വിസ് വിജയികൾ

സ്വദേശ് മെഗാ ക്വിസ് സ്‍ക്കൂള്‍ തല വിജയികൾ : 1st : Malavika. N. M (6B) || 2nd : Meenakshi . M. Hegde(6B) || 3rd : Mukund Ram Raj.S(5B). വിജയികൾക്ക് അഭിനന്ദനങ്ങൾ !!
06.08.24 TUE
ലളിതം മധുരം മലയാളം


ഭാഷാ വിഷയ പഠനത്തിൽ പിന്നില്‍ നിൽക്കുന്ന കുട്ടികൾക്ക് അധിക പ്രവർത്തനങ്ങൾക്ക് അവസരം നൽകിക്കൊണ്ടുള്ള ക്ലാസുകൾ ആരംഭിച്ചു. അഞ്ച്,ആറ്,ഏഴ് ക്ലാസുകൾ തരംതിരിച്ചാണ് ക്ലാസുകൾ നടന്നത്. മലയാളം അധ്യാപകരായ കവിത ടീച്ചർ,അഭിലാഷ ടീച്ചർ,വിനോദ് സർ എന്നിവർ നേതൃത്വം നൽകുന്നു. അഞ്ച് ദിവസത്തേയ്ക്ക് പ്രത്യേകം തയാറാക്കിയ മോഡ്യുൾ അനുസരിച്ച് ദിവസവും ഒരു മണിക്കൂർ പ്രത്യേകം കണ്ടെത്തിയാണ് പരിപാടി നടപ്പിലാക്കുന്നത്.
06.08.2024 TUE
ഹിരോഷിമ ദിനം

ഹിരോഷിമ ദിനത്തിനോടാനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ അനുശോചനം യോഗവും സമാധാന സന്ദേശ റാലിയും നടത്തി. കുട്ടികൾ സമാധാനത്തിന്റെ പ്രതീകമായ സഡാകോ കൊക്കുകൾ ഉണ്ടാക്കി കൊണ്ടു വന്നു. പോസ്റ്ററുകളും പ്രദർശിപ്പിക്കുകയും,ഒപ്പം സ്കൂൾ അങ്കണത്തിൽ ഒരു റാലിയും സംഘടിപ്പിച്ചു. സഡാക്കോ കൊക്കുകൾ കൊണ്ടുണ്ടാക്കിയ മാല കുത്തിയതോട് ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമയിൽ ചാർത്തി. സോഷ്യൽ സയൻസ് കൺവീനർ ശ്രീമതി.അഭിലാഷ,അധ്യാപകരായ രാജേഷ് സാർ, പ്രിയ ടീച്ചർ,രാകേഷ് സാർ,അജിത് സാർ,മഹേഷ് സാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
06.08.24 TUE
സമാധാന സന്ദേശ റാലി
ഹിരോഷിമ ദിനത്തിനോടാനുബന്ധിച്ച് സ്കൂളിൽ സമാധാന സന്ദേശ റാലി നടത്തി. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അധ്യാപകരും അധ്യാപക വിദ്യാർത്ഥികളും നേതൃത്വം നൽകി. ആറ് ബിയിലെ മാളവിക മുദ്രാവാക്യം ചൊല്ലിക്കൊടുത്തു.
06.08.24 TUE
സന്മനസുള്ളവർക്ക് സമാധാനം

ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പേപ്പർ കൊണ്ട് തയ്യാറാക്കിയ സഡാക്കോ കൊക്കുകൾ കൊണ്ടുണ്ടാക്കിയ മാല കുത്തിയതോട് ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമയിൽ ചാർത്തി.
Lyrics and Sung By :



